തലശ്ശേരിയിൽ നിർത്തിയിട്ടിരുന്ന കാറിൽ ചാരി നിന്ന ആറ് വയസ്സുകാരനെ ചവിട്ടി തെറിപ്പിച്ച സംഭവത്തിൽ അതിവേഗം കുറ്റപത്രം സമർപ്പിച്ച് ജില്ലാ ക്രൈംബ്രാഞ്ച്. കുട്ടിയാണെന്ന പരിഗണന പോലുമില്ലാതെ നരഹത്യാശ്രമമെന്നാണ് കുറ്റപത്രത്തിലുള്ളത്. തലശ്ശേരി സിജെഎം കോടതിയിൽ 15 ദിവസം കൊണ്ടാണ് സമർപ്പിച്ചത്. ക്രൈംബ്രാഞ്ച് എസിപി കെ വി ബാബുവിൻ്റെ നേതൃത്വത്തിലാണ് കുറ്റപത്രം സമർപ്പിച്ചത്.
കേസിൽ ആറു വയസുകാരനെ ചവിട്ടിത്തെറിപ്പിച്ച പൊന്ന്യം പാലം സ്വദേശി ശിഹ്ഷാദിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യമില്ലാക്കുറ്റങ്ങൾ ചുമത്തിയാണ് തലശേരി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. തലശ്ശേരി എഎസ്പി നിഥിൻ രാജിൻ്റെ നേതൃത്യത്തിൽ ചോദ്യം ചെയ്ത ശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയുടെ വാഹനവും പിടിച്ചെടുത്തിരുന്നു. ഇയാൾക്കെതിരെ വധശ്രമത്തിനും കേസെടുത്തിട്ടുണ്ട്.
നവംബർ മൂന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം. കേരളത്തിൽ ജോലിക്കായി എത്തിയ രാജസ്ഥാൻ സ്വദേശികളുടെ മകനാണ് ഗണേഷ്. കാറിൽ തൊട്ട ശേഷം കുട്ടി കാറിൽ ചാരി നിന്നു. ഇതുകണ്ട ശിഹ്ഷാദ് കുട്ടിയെ ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു. മർദനത്തിൽ കുട്ടിയുടെ നടുവിന് പരിക്കേറ്റിരുന്നു.
6 വയസുകാരന് മർദ്ദനമേറ്റ സംഭവം; താങ്ങായത് സിപിഎം നേതാവ് അഡ്വ എം കെ ഹസ്സൻ