കേരളത്തിലെ കോൺഗ്രസ് നേതൃത്വം പരാജയമെന്ന് സൂചിപ്പിച്ച് കെ മുരളീധരൻ എം പി. ശശി തരൂരിനെ പോലുള്ളവർ കെപിസിസി നേതൃത്വത്തിലേക്ക് വരുന്നത് സ്വാഗതാർഹമെന്നും കെ മുരളീധരൻ പറഞ്ഞു. നിലയിലെ കെപിസിസി നേതൃത്വത്തിന് നിരവധി പരിമിതികളുണ്ട്. ശശി തരൂർ എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെ മാത്രമേ താൻ എതിർത്തിട്ടൊള്ളൂ. സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായി ഇടപെടാനുള്ള യോഗ്യതകൾ തരൂരിനുണ്ടെന്നും മുരളീധരൻ കൂട്ടി ചേർത്തു.
നേരത്തെ സുധാകരൻ്റെ ആർഎസ്എസ് അനുകൂല പരാമർശത്തിനെതിരെ മുരളീധരൻ രംഗത്ത് വന്നിരുന്നു. ഖേദ പ്രകടനം കൊണ്ട് കാര്യമില്ലെന്നും ലീഗിനെ അടക്കം വിശ്വാസത്തിൽ എടുത്തുള്ള തിരുത്തൽ വേണമെന്നും മുരളീധരൻ പറഞ്ഞു. ആർഎസ്എസ് അനുകൂല പ്രസ്താവനകൾ അനുചിതമാണ്. നെഹ്റുവിനെ കൂട്ടു പിടിച്ചത് തെറ്റായി. കെപിസിസി പ്രസിഡന്റ് എന്നാൽ പാർട്ടിയുടെ ശബ്ദമാണെന്നും ഖേദം പ്രകടിപ്പിച്ചതുകൊണ്ടായില്ല. പ്രസ്താവന കോൺഗ്രസിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുന്ന ന്യൂനപക്ഷങ്ങളെ ആശങ്കാകുലരാക്കിയിട്ടുണ്ട്. അതിനാൽ ഈ പ്രസ്താവന കോൺഗ്രസിനും യുഡിഎഫിനും ക്ഷീണമാണ് എന്നും മുരളീധരൻ പറഞ്ഞു. ശശി തരൂരിനെ പിന്തുണച്ചതിലൂടെ സുധാകരനെതിരെയാണ് മുരളീധരൻ നിലപാടെടുക്കുന്നത്.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയ ശശി തരൂർ കോൺഗ്രസിലെ കുടുംബ വാഴ്ചക്കെതിരെയും രംഗത്ത് വന്നു.
നരേന്ദ്ര മോദി വിജയിച്ച ബ്രാൻഡ്; പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തി ശശി തരൂർ