തിരുവനന്തപുരം: യു.ഡി.എഫ് ഭരണകാലത്ത് നേതാക്കൾ നൽകിയ ശുപാർശ കത്തുകൾ പുറത്ത്. സർക്കാർ തസ്തികകളിലേക്കുള്ള നിയമനത്തിനാണ് ശുപാർശകൾ. അന്നത്തെ മന്ത്രിമാരും എംഎൽഎമാരും നൽകിയ കത്തുകളാണ് പുറത്തുവന്നത്. ഹൈക്കോടതികൾ ജില്ലാ കോടതികൾ മറ്റ് സബ്കോടതികളിലടക്കം ഗവൺമെന്റ് പ്ലീഡർമാർ അഡീഷണൽ ഗവൺമെന്റ് പ്ലീഡർമാർ, പബ്ലിക് പ്രോസിക്യൂട്ടർമാർ എന്നീ തസ്തികകളിലേക്കുള്ള നിയമനത്തിനായുള്ള കോൺഗ്രസ് നേതാക്കളുടെ കത്തുകളാണ് പുറത്തുവന്നത്.
എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, മന്ത്രിയായിരുന്ന എ പി അനിൽകുമാർ. കൊടികുന്നിൽ സുരേഷ്, കെപി ധനപാലൻ, പീതാമ്പര കുറുപ്പ്, പിടി തോമസ് , പിസി വിഷ്ണുനാഥ് , ഷാഫി പറമ്പിൽ, ഹൈബി ഈഡൻ, ടിഎൻ പ്രതാപൻ വർക്കല കഹാർ , എടി ജോർജ്ജ് , ജോസഫ് വാഴയ്ക്കൻ, കോൺഗ്രസ് ദേശീയ നേതാവ് ഓസ്ക്കാർ ഫെർണാണ്ടസ്, നേതാക്കൾ ആയ എം എം ഹസൻ , എ എ ഷൂക്കൂർ, കെസി അബു, സിഎംപി നേതാവ് സിപി ജോൺ, ലീഗ് നേതാവും എംഎൽഎ യുമായിരുന്ന കെഎൻഎ ഖാദർ, വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന കുഞ്ഞാലി കുട്ടിക്ക് വേണ്ടി പ്രൈവറ്റ് സെക്രട്ടറി അബാസ് , തുടങ്ങിയവരും ശുപാർശ കത്ത് നൽകിയിട്ടുണ്ട് . ഇത് കൂടാതെ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്, വിവിധ കോൺഗ്രസ് ബ്ലോക്ക് കമ്മറ്റികൾ ,മണ്ഡലം കമ്മറ്റികൾ എന്നിവരും മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിക്ക് കത്തുകൾ അയച്ചിട്ടുണ്ട്.