കണ്ണൂർ: എസ്.ഡി.പി.ഐയുടെ പതാകയെന്ന് തെറ്റിദ്ധരിച്ച് പോർച്ചുഗൽ പതാക വലിച്ചുകീറി ബിജെപി പ്രവർത്തകൻ. ദീപക് എലങ്കാട് എന്നയാളാണ് പതാക കീറിയത്. കണ്ണൂർ ജില്ലയിലെ പാനൂർ വൈദ്യർപീടികയിൽ ഇന്നലെ വൈകിട്ടോടെയാണ് സംഭവം. ഖത്തർ ലോകകപ്പിനോടനുബന്ധിച്ച് ടൗണിൽ പോർച്ചുഗീസ് ആരാധകർ കെട്ടിയ പതാകയാണ് ബിജെപി പ്രവർത്തകൻ വലിച്ചുകീറിയത്.
സംഭവത്തിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇയാൾ മദ്യലഹരിയിലാണ് ഇങ്ങനെ ചെയ്തതെന്ന് പാനൂർ പൊലീസ് പറഞ്ഞു.