തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നിൽ മഹിളാ കോൺഗ്രസ് നടത്തുന്ന പ്രതിഷേധ സമരത്തിനിടെ പ്രവർത്തകയുടെ മോതിരം കാണാതായതായി. ഡയമണ്ട് മോതിരമാണ് കാണാതായത്. മഹിളാ പ്രവർത്തകയായ ഒരു അധ്യാപികയുടെ മോതിരമാണിത്. പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മോതിരം ഉണ്ടായിരുന്നെന്നും പ്രതിഷേധത്തിനിടയിലാണ് മോതിരം നഷ്ട്ടപെട്ടതെന്നും അധ്യാപിക പറഞ്ഞു. മോതിരം കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്.
നേരത്തെ ഭാരത് ജോഡോ യാത്രയ്ക്കിടെ നേതാക്കളുടെ അടക്കം പോക്കറ്റടിച്ചിരുന്നു. തമിഴ്നാട്ടിൽ നിന്നും വന്ന പോക്കറ്റടി സംഘമാണ് നേതാക്കളുടെ പോക്കറ്റടിച്ചത്. തിരുവനന്തപുരത്താണ് ആദ്യം പോക്കറ്റടി റിപ്പോർട്ട് ചെയ്തത്.
അതേസമയം മേയർക്കെതിരെ പുറത്ത് വന്ന കത്ത് വ്യാജമാണെന്ന് ക്രൈംബ്രാഞ്ച്. നഗരസഭാ ജീവനക്കാരുടെ മൊഴികളും മേയർക്ക് അനുകൂലമാണ്. വ്യാജരേഖ ചമക്കലിന് കേസെടുത്തേക്കും.