കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ വീണ്ടും മുസ്ലിം ലീഗ്. സുധാകരൻ്റെ പ്രസ്താവന കോണ്‍ഗ്രസ് പരിശോധിക്കണമെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. മുന്നണിക്ക് നിരക്കാത്ത അഭിപ്രായം പൊതുവേദിയില്‍ പറയുന്നത് ശരിയല്ല. നേതൃത്വത്തില്‍ ആരുവേണമെന്ന് കോണ്‍ഗ്രസ് തന്നെ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.
കോണ്‍ഗ്രസിൻ്റെ ചരിത്രത്തിന് വിരുദ്ധമായ പ്രസ്താവനയാണ് സുധാകരന് നടത്തിയത്. സുധാകരന് നടത്തിയത് പോലുള്ള പ്രസ്താവനകള്‍ കോണ്‍ഗ്രസ് ചരിത്രത്തെ കളങ്കപ്പെടുത്തുമെന്നും പി എം എ സലാം കൂട്ടിച്ചേര്‍ത്തു.
അതേസമയം കെപിസിസി പ്രസിഡന്റ് കെ സുധാകരൻ്റെ മനസ് ബിജെപിക്ക് ഒപ്പമാണെന്നും മറ്റു ചില കോൺഗ്രസ് നേതാക്കൾക്കും അതെ അഭിപ്രായമുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ലീഗ് കോൺഗ്രസിൻ്റെ ആഭ്യന്തര കാര്യത്തിൽ എന്തിനാണ് അഭിപ്രായം പറയുന്നത്. ലീഗ് ആണോ കോൺഗ്രസിൻ്റെ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും കെ സുരേന്ദ്രൻ ചോദിച്ചു.
സുധാകരനും മറ്റു ചില കോൺഗ്രസ് നേതാക്കളും ബിജെപിക്കൊപ്പം; കെ സുരേന്ദ്രൻ