ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ സംഘടിപ്പിക്കുന്ന പ്രതിഷേധ മാർച്ച് ഇന്ന്. മാർച്ചിൽ രാജ്ഭവന് ചുറ്റും ഒരു ലക്ഷം പേർ അണിനിരക്കും. മ്യൂസിയം പോലീസ് സ്റ്റേഷനു മുന്നിൽനിന്ന് പ്രകടനം ആരംഭിക്കും. സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.
ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക, കേരളത്തിനെതിരായ കേന്ദ്ര നീക്കം ചെറുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയാണ് സമരം.
ഗവർണർക്കെതിരായ പ്രതിഷേധ സമരത്തിന് ഡിഎംകെയും പിന്തുണ നൽകി. ഡിഎംകെ രാജ്യസഭാ നേതാവ് തിരുച്ചി ശിവ സമരത്തിൽ പങ്കെടുക്കും.
സർവകലാശാലകളിലെ ഗവർണറുടെ അനധികൃത ഇടപെടലിൻ്റെയും സംസ്ഥാന സർക്കാരിനെതിരായ നീക്കങ്ങളുടെയും പശ്ചാത്തലത്തിലാണ് പ്രതിഷേധം.