ഭരണഘടനാ ചുമതലയുള്ള ഗവർണർ ഉത്തരവാദിത്തം നിറവേറ്റുമെന്ന് കരുതുന്നതായി മന്ത്രി പി രാജീവ്. ഓർഡിനൻസ് ആർക്കും എതിരല്ല. ഉന്നത വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾ വരണം. ഇനിയും മാറ്റങ്ങൾ വരാനുണ്ട്. യുജിസി നിയമത്തിൽ ചാൻസലർ ആരാകണം എന്ന് പറയുന്നില്ല. യൂണിവേഴ്സിറ്റി ചാൻസലർ എങ്ങനെയാകണം എന്ന് തീരുമാനിക്കാൻ നിയമസഭയ്ക്ക് അധികാരമുണ്ടെന്നും മന്ത്രി പി രാജീവ് പറഞ്ഞു. കലാമണ്ഡലം ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കിയത് മാധ്യമങ്ങളിലൂടെ ആണ് അറിഞ്ഞതെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ പ്രതികരണത്തോടും പി രാജീവ് പ്രതികരിച്ചു. നടപടിക്രമം അനുസരിച്ച് അറിയിക്കേണ്ടതില്ല. പുതിയ ചാൻസലർ ഉടൻ വരുമെന്നും രാജീവ് പറഞ്ഞു.
എന്നാൽ തന്നെ ബാധിക്കുന്ന ഓർഡിനൻസ് ആയതിനാൽ ഇക്കാര്യത്തിൽ താൻ തീരുമാനമെടുക്കില്ലെന്നും രാഷ്ട്രപതിക്ക് അയയ്ക്കുമെന്നും ഗവർണർ വ്യക്തമാക്കി. അതേസമയം ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റാനുള്ള ഓർഡിനൻസ് രാഷ്ട്രപതിക്ക് അയച്ചാൽ സർക്കാർ കോടതിയെ സമീപിക്കും.