കൂട്ടബലാത്സംഗക്കേസിൽ കോഴിക്കോട് കോസ്റ്റൽ പോലീസ് സർക്കിൾ ഇൻസ്പെക്ടർ കസ്റ്റഡിയിൽ. കോഴിക്കോട് കോസ്റ്റൽ പോലീസ് ഇൻസ്പെക്ടർ സുനു ആണ് അറസ്റ്റിലായത്. തൃക്കാക്കര സ്വദേശിയായ വീട്ടമ്മയുടെ പരാതിയിൽ തൃക്കാക്കര പോലീസാണ് സുനുവിനെ അറസ്റ്റ് ചെയ്തത്. പോലീസ് സ്റ്റേഷനിൽ വെച്ചായിരുന്നു സുനുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇൻസ്പെക്ടർ സുനു അടങ്ങുന്ന സംഘം തൃക്കാക്കരയിൽ വെച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നായിരുന്നു വീട്ടമ്മയുടെ പരാതി. യുവതിയുടെ ഭർത്താവ് ജയിലിൽ കഴിയുകയാണ്. ഇത് മുതലെടുത്ത സിഐയും സംഘവും ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നാണ് വീട്ടമ്മയുടെ പരാതി. തൃക്കാക്കരയിലെ വീട്ടിൽ വെച്ചും പിന്നീട് കടവന്ത്രയിലെത്തിച്ചുമാണ് പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. കേസിൽ സിഐ സുനു മൂന്നാം പ്രതിയാണ്. ഇയാൾ ഉൾപ്പെടെ മൂന്ന് പ്രതികളാണ് കേസിലുളളത്. കേസിൽ വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
കഴിഞ്ഞ മെയ് മാസത്തിൽ നടന്ന സംഭവത്തിലാണ് നടപടി. പതിവ് പോലെ സ്റ്റേഷനിലെത്തി ജോലി ആരംഭിച്ചയുടനാണ് സുനുവിനെ കസ്റ്റഡിയിലെടുത്തത്. തൃക്കാക്കരയിൽ നിന്നെത്തിയ അന്വേഷണ സംഘം ഫറൂഖ് ഡിവൈഎപിയെ വിവരം അറിയിച്ചതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുളവുകാട് സി.ഐ ആയിരിക്കെ മറ്റൊരു ബലാത്സംഗക്കേസിൽ ജയിലിൽ കഴിഞ്ഞ ആളാണ് സുനു.
പോലീസ് സേനക്ക് ചേരാത്തവരോട് ഒരു ദയയും കാണിക്കില്ല; പിണറായി വിജയൻ