തിരുവനന്തപുരം നഗരസഭാ മേയർ ആര്യാ രാജേന്ദ്രനെതിരായ വിവാദത്തിൽ കത്ത് വ്യാജമാണെന്ന നിഗമനത്തിൽ അന്വേഷണസംഘം. കത്ത് വ്യാജമാണെന്ന് തെളിയിക്കുന്ന രേഖകൾ ലഭിച്ചതായാണ് സൂചന. എഫ്. ഐ.ആർ ഉടൻ രജിസ്റ്റർ ചെയ്യും. വ്യാജരേഖ ചമച്ചവർക്കെതിരെയും കേസെടുത്തേക്കും. നഗരസഭയിലെ ജീവക്കാരുടെ മൊഴി അടുത്ത ദിവസം ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. പൊതുമരാമത്ത് സ്റ്റാൻഡിങ് കൗൺസിൽ ചെയർമാൻ ഡി.ആർ അനിലിൻ്റെ മൊഴിയും അടുത്ത ദിവസം ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. അതിനുശേഷം ഡി.ജി.പിക്ക് റിപ്പോർട്ട് സമർപ്പിക്കും.
കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പുറമെ വിജിലൻസ് അന്വേഷണവും സമാന്തരമായി പുരോഗമിക്കുകയാണ്. മുൻ കൗൺസിലർ ജി എസ് ശ്രീകുമാറിൻ്റെ പരാതിയിലാണ് വിജിലൻസ് അന്വേഷണം നടക്കുന്നത്.
അതേസമയം മേയർക്കെതിരായ പ്രതിഷേധത്തിൻ്റെ മറവിൽ ബിജെപിയും യുഡിഎഫും വ്യാപകമായ അക്രമ സംഭവങ്ങളാണ് നഗരസഭാ കാര്യാലയത്തിന് മുന്നിലും തലസ്ഥാനത്തും നടത്തുന്നത്. പോലീസിനെ അടക്കം പ്രതിപക്ഷ കൗൺസിൽ അംഗങ്ങൾ കയ്യേറ്റം ചെയ്യുന്നുണ്ട്.
ഇല്ലാത്ത കത്തിൻ്റെ പേരിൽ അക്രമ സമരവും ബിജെപിയുടെ അനധികൃത നിയമനങ്ങളും