കണ്ണൂർ: കെ സുധാകരൻ്റേത് കുറ്റസമ്മത മൊഴിയല്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ഇനിയും ആർ എസ് എസ്സുമായി ബന്ധമുണ്ടാക്കും എന്നാണ് അർത്ഥം. ഉളളിൽ കാവിയും പുറമേ ഖദറുമാണ് സുധാകരനെന്നും എം വി ജയരാജൻ വ്യക്തമാക്കി. സുധാകരൻ ഏത് സമയവും ബി ജെ പി യിലേക്ക് പോകും. വിലപേശലാണ് ഇപ്പാൾ നടക്കുന്നത്.തലശ്ശേരി കലാപകാലത്ത് സുധാകരൻ ആർ എസ് എസ്സിനെ സഹായിച്ചുവെന്നും ജയരാജൻ പറഞ്ഞു.
നേരത്തെ സുധാകരനെതിരെ രൂക്ഷവിമർശനവുമായി പി ജയരാജൻ രംഗത്തുവന്നിരുന്നു. കെപിസിസി പ്രസിഡന്റ് ആയിട്ടും ആർ എസ് എസ്സിനെ സഹായിക്കുന്ന ദൗത്യം കെ സുധാകരൻ തുടരുകയാണെന്ന് പി ജയരാജൻ പറഞ്ഞു. സുധാകരൻ പകുതി കോൺഗ്രസും പകുതി ആർ എസ് എസ്സുമാണ്. പ്രതികളായ ആർ എസ് എസ്സുകാർക്ക് പരോൾ അനുവദിക്കാൻ സുധാകരൻ ഇടപെട്ടത് ചരിത്രമാണ്. സുധാകരൻ്റെ പ്രസ്താവന ആസൂത്രിതമെന്നും പി ജയരാജൻ വ്യക്തമാക്കി. രാഷ്ട്രീയ രംഗത്ത് അവസരവാദിയാണ് കെ സുധാകരനെന്നും അദ്ദേഹം പറഞ്ഞു.