കേരളത്തിലെ 29 തദ്ദേശ വാർഡുകളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്. 11 ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി, 20 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴു മണി മുതൽ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.
വോട്ടെടുപ്പിനായി 190 പോളിംഗ് ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്. 29 വാർഡുകളിലുമായി ആകെ 1.39 ലക്ഷം വോട്ടർമാരാണ് ഉള്ളത്. 102 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. ഇതിൽ 40 പേർ വനിതകളാണ്. നാളെ രാവിലെ 10 മണിക്കാണ് വോട്ടെണ്ണൽ.