പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയയിൽ നാവികസേന കസ്റ്റഡിലെടുത്ത കപ്പലിലകപ്പെട്ട ജീവനക്കാരെ നൈജീരിയയ്ക്ക് കൈമാറില്ല. അറസ്റ്റിലായ സനു ജോസിനെ തിരികെയെത്തിച്ചു. കപ്പലിലുള്ള 26 ജീവനക്കാരിൽ 3 മലയാളികളുൾപ്പടെ 16 ഇന്ത്യക്കാരാണുള്ളത്. ഇവരെ മോചിപ്പിക്കാനായി കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും തക്ക ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് ഇവരയച്ച വീഡിയോ വയറലായിരുന്നു. നോര്‍വേ ആസ്ഥാനമായ ഹീറോയിക് ഇഡുൻ എന്ന കപ്പലിലെ ജീവനക്കാരെയാണ് സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് തടഞ്ഞുവച്ചിരിക്കുന്നത്.
കപ്പലിലെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ സുരക്ഷിതരാണെന്ന് സ്ഥാനപതി കാര്യാലയം അറിയിച്ചിരുന്നു. ഇവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഗിനിയിലെ ഇന്ത്യൻ എംബസിയും വ്യക്തമാക്കിയിരുന്നു. അതിനിടെയാണ് മലയാളി ഓഫീസർ അറസ്റ്റിലായത്.
നൈജീരിയന്‍ നാവിക സേനയുടെ നിര്‍ദേശപ്രകാരമാണ് ഗിനി നേവി, ഇവര്‍ ജോലി ചെയ്യുന്ന കപ്പല്‍ കസ്റ്റഡിയിലെടുത്തത്. മോചനദ്രവ്യം കപ്പല്‍ കമ്പനി നല്‍കിയിട്ടും ഇവരെ മോചിപ്പിച്ചിട്ടില്ല. കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരന് വിജിത്തും തടവിലായവരുടെ കൂട്ടത്തിലുണ്ട്.