ഷിംല: ഈ മാസം 12ന് ഹിമാചൽ പ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ 26 കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറി. പാർട്ടി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ധരംപാൽ ഠാക്കൂർ, മുൻ സെക്രട്ടറി ആകാശ് സൈനി, മുൻ കൗൺസിലർ രാജൻ ഠാക്കൂർ, മുൻ ജില്ലാ വൈസ് പ്രസിഡന്റ് അമിത് മെഹ്ത തുടങ്ങിയ നേതാക്കളാണ് ബിജെപിയിൽ ചേർന്നത്. മുഖ്യമന്ത്രി ജയ്റാം ഠാക്കൂർ അടക്കമുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് കോൺഗ്രസ് നേതാക്കൾ ബിജെപി അംഗത്വം സ്വീകരിച്ചത്.
ഞങ്ങൾ ഒരുമിച്ച് നിന്ന് സംസ്ഥാനത്ത് ചരിത്രവിജയം കുറിക്കുമെന്ന് ഹിമാചൽ മുഖ്യമന്ത്രി ജയ്റാം ഠാക്കൂർ പറഞ്ഞു.