ഭോപ്പാൽ: വെള്ളത്തിൻ്റെ പ്രാധാന്യം മനസിലാകാൻ മദ്യം കഴിക്കാനും പുകവലിക്കാനും നിർദേശിച്ച് ബി.ജെ.പി എം.പി ജനാർദൻ മിശ്ര. മധ്യപ്രദേശിലെ രേവയിൽ നടന്ന ജലസംരക്ഷണ ശിൽപശാലയിലാണ് എം.പിയുടെ വിചിത്രപരാമർശം. നവംബർ 6 ന് ജില്ലയിലെ രേവ കൃഷ്ണരാജ് കപൂർ ഓഡിറ്റോറിയത്തിലാണ് ശിൽപശാല സംഘടിപ്പിച്ചത്.
‘ഭൂമികൾ വെള്ളമില്ലാതെ വറ്റുകയാണ്, അത് സംരക്ഷിക്കപ്പെടണം. ഒന്നുകിൽ ഗുട്ക (പുകയില), മദ്യം, അയോഡെക്സ് തുടങ്ങിയവ കഴിക്കുക, എന്നാൽ വെള്ളത്തിൻ്റെ പ്രാധാന്യം മനസ്സിലാകും,’ മിശ്ര പറഞ്ഞു.
‘ഏതെങ്കിലും സർക്കാർ ജലനികുതി ഒഴിവാക്കുമെന്ന് പ്രഖ്യാപിക്കുകയാണെങ്കിൽ, ഞങ്ങൾ ജലനികുതി അടയ്ക്കാമെന്ന് അവരോട് പറയുക, കൂടാതെ വൈദ്യുതി ബില്ലുകൾ ഉൾപ്പെടെയുള്ള ബാക്കി നികുതി നിങ്ങൾക്ക് ഒഴിവാക്കാമെന്നും അദ്ദേഹം പറഞ്ഞു.