തിരുവനന്തപുരം: രാജി ആവശ്യം വെറും തമാശ മാത്രമാണെന്ന് മേയർ ആര്യാ രാജേന്ദ്രൻ. രാജി എന്ന വാക്ക് വെറുതെ പറയുന്നു. എന്നെ മേയറാക്കിയത് പാർട്ടിയാണ്. പാർട്ടിയാണ് എല്ലാം തീരുമാനിക്കേണ്ടത്. പാർട്ടി നൽകിയ ചുമതല താൻ നിർവഹിക്കുന്നു എന്ന് മാത്രം. പ്രതിപക്ഷം രാജി ആവശ്യപ്പെടുമ്പോൾ വഴങ്ങാനാവില്ല. ശരി തെറ്റുകൾ നോക്കുന്നില്ല. പകരം പ്രതിപക്ഷം രാജി എന്ന വാക്ക് വെറുതേ പറഞ്ഞു കൊണ്ടേയിരിക്കുകയാണെന്നും മേയർ വ്യക്തമാക്കി.
കൗൺസിലർമാരെ മർദ്ദിക്കുന്നത് ശരിയായ നടപടിയല്ലെന്നും മേയർ പറഞ്ഞു. ജനങ്ങളെ കോൺഗ്രസും ബിജെപിയും ചേർന്ന് ദ്രോഹിക്കുകയാണ്. സമരം അവരുടെ സ്വാതന്ത്യമാണ്. കത്തിലെ അന്വേഷണം ശരിയായ രീതിയിൽ നടക്കുമെന്ന് ഉറപ്പുണ്ടെന്നും മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു.