തിരുവനന്തപുരം: വാർത്താസമ്മേളനത്തിൽ നിന്ന് കൈരളി, മീഡിയ വൺ ചാനലുകളെ പുറത്താക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ നടപടി ശുദ്ധ മര്യാദകേടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നേരത്തെ രാജ്ഭവനിൽ നിന്ന് ഇറക്കിവിട്ടപ്പോൾ തന്നെ മാധ്യമങ്ങൾ പ്രതികരിക്കേണ്ടതായിരുന്നു എന്നും കാനം പറഞ്ഞു. ഗവർണർ ചെയ്യുന്നതിനെ ന്യായീകരിക്കാത്തതു കൊണ്ടായിരിക്കും മാധ്യമങ്ങളെ ഒഴിവാക്കിയതെന്നും കാനം പറഞ്ഞു.
കൊച്ചിയിൽ ഗവർണർ വിളിച്ച വാർത്താസമ്മേളനത്തിൽ റിപ്പോർട് ചെയ്യാൻ എത്തിയ മാധ്യമങ്ങളിൽ മീഡിയ വൺ, കൈരളി തുടങ്ങിയ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് ഗവർണർ അറിയിക്കുകയായിരുന്നു. ഈ മാധ്യങ്ങളിലെ റിപ്പോർട്ടർമാരോട് പുറത്ത് പോകാനും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആക്രോശിച്ചു.