തിരുവനന്തപുരം: ജ്യൂസ് ചലഞ്ച് നടത്തിയതും ഷാരോണിനെ കൊല്ലാൻ വേണ്ടിയായിരുന്നുവെന്ന് ഗ്രീഷ്മയുടെ മൊഴി. കഷായത്തിൽ വിഷം കൊടുത്ത് മാത്രമല്ല മുൻപും പല വട്ടം ഷാരോൺ രാജിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നും ഗ്രീഷ്മ. ഗ്രീഷ്മയ രാമവർമ്മൻചിറയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. രാവിലെ 10.40-ഓടെയാണ് ക്രൈംബ്രാഞ്ച് സംഘം ഗ്രീഷ്മയുമായി കന്യാകുമാരി ജില്ലയിലെ രാമവർമൻചിറയിലെ വീട്ടിലെത്തിയത്. തുടർന്ന് ഷാരോണും ഗ്രീഷ്മയും പോയിട്ടുളള വിവിധ സ്ഥലങ്ങളിലേക്കും തെളിവെടുപ്പിനായി കൊണ്ടുപോകും.
ഷാരോണിന് ഗ്രീഷ്മ പലവട്ടം നൽകിയിരുന്നതായി ഷാരോണിൻ്റെ കുടുംബം തുടക്കം മുതലേ ആരോപണമുന്നയിച്ചിരുന്നു. അതിനിടെ ഗ്രീഷ്മയുടെ വീടിൻ്റെ വാതിൽ തകർത്ത സംഭവത്തിൽ തമിഴ്നാട് പൊലീസ് അന്വേഷണം ആരംഭിച്ചു. പോലീസ് സീൽ ചെയ്ത ഗ്രീഷ്മയുടെ വീടിൻ്റെ പൂട്ട് കഴിഞ്ഞദിവസം അജ്ഞാതർ തകർത്തിരുന്നു. വീടിൻ്റെ മുൻവശത്തെ വാതിലിൻ്റെ പൂട്ടാണ് തകർത്തനിലയിൽ കണ്ടെത്തിയത്. ഇത് തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണോയെന്നാണ് പോലീസിൻ്റെ സംശയം.