ഗുവാഹത്തി: വിജയവഴിയിൽ തിരിച്ചെത്താൻ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. പട്ടികയിൽ ഏറ്റവും പിന്നിലുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ് എതിരാളികൾ. വൈകീട്ട് ഏഴരയ്ക്ക് ഗുവാഹത്തിയിലാണ് മത്സരം. കളിച്ച നാലിൽ ഒന്നിൽമാത്രമാണ് ബ്ലാസ്റ്റേഴ്സിന് ജയിക്കാനായത്. പിന്നീട് മൂന്നിലും തോറ്റു. മൂന്ന് പോയിന്റുമായി പത്താമതാണ്. നോർത്ത് ഈസ്റ്റ് 11–ാ-മതാണ്.
പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ ജയം അനിവാര്യമാണ് ബ്ലാസ്റ്റേഴ്സിന്. 16 തവണയാണ് ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റും ഇതുവരെ ഏറ്റുമുട്ടിയത്. കെ.പി.രാഹുലിന് വീണ്ടും സഹലിനൊപ്പം ആദ്യ ഇലവനിൽ കോച്ച് ഇവാൻ വുകോമനോവിച്ച് അവസരം നൽകിയേക്കും.പട്ടികയിൽ അവസാന സ്ഥാനത്തുള്ള നോർത്ത് ഈസ്റ്റിനെ തോൽപ്പിച്ച് ടൂർണമെന്റിലേക്ക് തിരിച്ചെത്താനായിരിക്കും ബ്ലാസ്റ്റേഴ്സിൻ്റെ ലക്ഷ്യം. ആറ് തവണ മഞ്ഞപ്പടയും നാലു തവണ നോർത്ത് ഈസ്റ്റും ജയിച്ചു.