കണ്ണൂർ: തലശ്ശേരിയിൽ കാറിൽ ചാരി നിന്നതിന് മർദ്ദനമേറ്റ കുട്ടിയെ മറ്റൊരാൾ കൂടി തലയ്ക്കടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കാറിലേക്ക് നോക്കി നിൽക്കുന്ന കുട്ടിയെ വഴിപോക്കനായ ഒരാൾ കുട്ടിയുടെ തലയിൽ അടിക്കുന്നതും വലിച്ച് മാറ്റുന്നതുമായ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കുട്ടിയെ മർദിച്ച സംഭവത്തിൻ്റെ കൂടുതൽ ദൃശ്യങ്ങൾ പരിശോധിച്ചപ്പോളാണ് മറ്റൊരാളും കുട്ടിയെ ഉപദ്രവിച്ചതായി കണ്ടെത്തിയത്.
നവംബർ മൂന്നിനാണ് കാറിൽ ചാരി നിന്നതിന് രാജസ്ഥാൻ സ്വദേശിയായ ആറുവയസുകാരൻ ഗണേശിന് മർദ്ദനമേറ്റത്. കുട്ടിയെ ആക്രമിച്ച മുഹമ്മദ് ഷിനാദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സിസിടിവി അടക്കമുള്ള ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു നടപടി.
6 വയസുകാരന് മർദ്ദനമേറ്റ സംഭവം; താങ്ങായത് സിപിഎം നേതാവ് അഡ്വ എം കെ ഹസ്സൻ