പഞ്ചാബിൽ ശിവസേന നേതാവ് സുധീർ സൂരി വെടിയേറ്റ് മരിച്ചു. അമൃത്സറിൽ പ്രതിഷേധ മാർച്ചിനിടെയാണ് സംഭവം. പ്രതിഷേധത്തിനിടയിൽ ആൾക്കൂട്ടത്തിൽ നിന്ന് ഒരാൾ സുധീർ സൂരിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
നേരത്തെ പലതവണ വിദ്വേഷ പ്രസംഗങ്ങൾ നടത്തി വാർത്തകളിൽ ഇടനേടിയ വ്യക്തിയാണ് സുധീർ സൂരി.