ഹൈദരാബാദ്: തെലങ്കാനയിലെ മുനുഗോഡ് നിയോജക മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ടിആർഎസ് വിജയിക്കുമെന്ന് എക്സിറ്റ് പോൾ ഫല സൂചനകൾ. 40ശതമാനത്തിലേറെ വോട്ടുകൾ നേടി ടിആർഎസ് വിജയിക്കുമെന്നാണ് എക്സിറ്റ് പോളുകൾ പറയുന്നത്. അതേസമയം ബിജെപി രണ്ടാം സ്ഥാനത്തും കോൺഗ്രസ് മൂന്നാം സ്ഥാനത്തുമാവും.
മണ്ഡലത്തിലെ എംഎൽഎയായിരുന്ന രാജഗോപാൽ റെഡ്ഡി സ്ഥാനം രാജിവെച്ച് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നതോടെയാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. നവംബർ മൂന്നിന് നടന്ന തെരഞ്ഞെടുപ്പിൽ 90 ശതമാനത്തിലേറെയായിരുന്നു പോളിങ്.