കണ്ണൂർ തലശേരിയിൽ കാറിൽ ചാരിനിന്നതിന് ആറു വയസുകാരനെ മർദിച്ച സംഭവത്തിൽ നിയമപരമായ എല്ലാ നടപടിയും ഉണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി. മനുഷ്യത്വം എന്നത് കടയിൽ വാങ്ങാൻ കിട്ടുന്ന ഒന്നല്ലെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
”മനുഷ്യത്വം എന്നത് കടയിൽ വാങ്ങാൻ കിട്ടുന്ന ഒന്നല്ല. കണ്ണൂരിലെ സംഭവം ഞെട്ടൽ ഉണ്ടാക്കി. കാറിൽ ചാരി നിന്നതിന് ആറ് വയസുകാരനെ ചവിട്ടിത്തെറിപ്പിക്കുന്നത് എന്തൊരു ക്രൂരതയാണ്. നിയമപരമായ എല്ലാ നടപടിയും ഉണ്ടാകും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടരുതെന്നും” കുറിപ്പിൽ പറയുന്നു.
കഴിഞ്ഞ ദിവസമാണ് പെന്ന്യാംപാലം സ്വദേശി മുഹമ്മദ് ശിഹ്ഷാദ് കാറിൽ ചാരിനിന്ന കുഞ്ഞിനെ ചവിട്ടി തെറിപ്പിച്ചത്. സംഭവത്തിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
കാറിൽ ചാരി നിന്ന കുട്ടിയെ ചവിട്ടിത്തെറിപ്പിച്ച യുവാവ് അറസ്റ്റിൽ