മലയാള മണ്ണിലെ പോലെ തമിഴകത്തും തിളങ്ങി നിൽക്കുകയും ആരാധകരെ സമ്പാദിച്ച താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. മൗനം സമ്മതം എന്ന സിനിമയിലൂടെ തമിഴിൽ തിളങ്ങിയ മമ്മൂട്ടി, അഴകൻ, ദളപതി, കിളിപ്പേച്ച് കേൾക്കവാ, കണ്ടുകൊണ്ടേൻ കൊണ്ടുകൊണ്ടേൻ, ആനന്ദം, പേരൻപ് തുടങ്ങി നിരവധി ചിത്രങ്ങളിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ഈ ചിത്രങ്ങൾ തമിഴകത്തും കേരളത്തിലും ഒരുപോലെ ഹിറ്റാവുകയും ചെയ്തു.
ഇപ്പോഴിതാ താരത്തിൻ്റെ പുതിയ തമിഴ് സിനിമ വരുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. പേരൻപ് എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയായിരിക്കും ഇത്. അഭിനയ കുലപതി മമ്മൂട്ടിക്കൊപ്പം നടൻ വിജയ് സേതുപതിയും അഭിനയിക്കുന്നുണ്ടെന്നാണ് വിവരം. കാക്ക മുട്ടൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ മണികണ്ഠൻ ആണ് സിനിമ സംവിധാനം ചെയ്യുകയെന്നാണ് വിവരം.
നവംബർ അവസാനത്തോടെ ചിത്രത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപനം വരുമെന്നും റിപ്പോർട്ടുണ്ട്. അതേസമയം, കാതൽ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ജ്യോതിക നായികയായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിയോ ബേബിയാണ്. 12 വർഷത്തെ ഇടവേളക്ക് ശേഷം ജ്യോതിക മലയാളത്തിൽ തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. റോഷാക്ക് എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി ഒടുവിൽ റിലീസ് ചെയ്തത്. മികച്ച പ്രതികരണം നേടി ചിത്രം ഇപ്പോഴും പ്രദർശനം തുടരുകയാണ്.
Finally The Combo Is Coming 😊❤️🔥#Mammootty– Vijay Sethupathi
Dir By Manikandan 👍 pic.twitter.com/wQHDKL6WgL
— Adnan369 (@Adnan3693) November 2, 2022