ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ഇല്ലാത്ത അധികാരം ഉപയോഗിക്കാമെന്ന് ആരും കരുതേണ്ടെന്ന് കാനം പറഞ്ഞു. ഭീഷണി വേണ്ട. ഗവര്‍ണര്‍ക്ക് ചെയ്യാന്‍ പറ്റുന്നത് ഗവര്‍ണര്‍ ചെയ്യട്ടെ. എപ്പോഴും എല്ലാവരും രാജിവെക്കണമെന്ന് ഗവർണർ പറയുന്നു. സർക്കാർ ഇതിനെയൊക്കെ നേരിടും. അസാധാരണമായ കാര്യങ്ങൾ ഗവർണർ ചെയ്യുന്നുവെന്നും കാനം രാജേന്ദ്രന് തിരുവനന്തപുരത്ത് പറഞ്ഞു.
അതേസമയം സമാന്തര സർക്കാരാകാനാണ് ഗവർണർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മന്ത്രിയോടുള്ള പ്രീതി തീരുമാനിക്കാൻ ഇവിടെ മന്ത്രിസഭയുണ്ടെന്നും സമാന്തര സർക്കാരാകാൻ ആരും ശ്രമിക്കണ്ട. എല്ലാത്തിനും മേലെ ജനങ്ങളുണ്ടെന്ന് ഓർക്കുന്നത് നല്ലതാണ്. ജുഡീഷ്യറിക്കും മേലെയാണ് താൻ എന്ന ഭാവമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രകടമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗവർണർ നടപ്പിലാക്കാൻ ശ്രമിക്കുന്നത് ആർഎസ്എസ് അജണ്ട; എം വി ഗോവിന്ദൻ