ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് രണ്ടു ഘട്ടമായി നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ. ഡിസംബർ ഒന്നിന് ഒന്നാം ഘട്ട വോട്ടെടുപ്പും അഞ്ചിന് രണ്ടാം ഘട്ട വോട്ടെടുപ്പും നടക്കും. ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ. മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ രാജിവ് കുമാറാണ് തീയതി പ്രഖ്യാപിച്ചത്.
ആദ്യം ഘട്ട വോട്ടെടുപ്പിൻ്റെ വിജ്ഞാപനം അഞ്ചാം തീയതി പുറത്തിറക്കും. 14-ാം തീയതി വരെ നാമനിർദേശ പത്രിക സമർപ്പിക്കും. 10-ാം തീയതിയാണ് രണ്ടാഘട്ടത്തിൻ്റെ വിജ്ഞാപനം പുറത്തിറക്കുക. 17-ാം തീയതി വരെ പത്രിക സമർപ്പിക്കാം. 15, 18 തീയതികളിൽ സൂക്ഷ്മ പരിശോധന നടക്കും. 51,782 പോളിങ് സ്റ്റേഷനുകളാണ് തെരഞ്ഞെടുപ്പിനായി സജ്ജീകരിക്കുന്നത്.
182 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 92 സീറ്റുകൾ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഭരണ കക്ഷിയായ ബിജെപിക്ക് 99 സീറ്റുകൾ ലഭിച്ചിരുന്നു. നിലവിൽ ബിജെപിക്ക് 111 അംഗങ്ങളുണ്ട്. 2023 ഫെബ്രുവരി 18നാണ് ഗുജറാത്ത് സർക്കാരിൻ്റെ കാലാവധി കഴിയുക.
ഹിമാചൽപ്രദേശിൽ അടുത്ത മാസം തെരഞ്ഞെടുപ്പ്; ഗുജറാത്തിൽ പ്രഖ്യാപനം പിന്നീട്