12 വർഷക്കാലം ഭീതിയോടെ ജീവിച്ചതിനെ കുറിച്ച് വെളിപ്പെടുത്തി നടി പാർവതി. പ്രമുഖ മാധ്യമത്തിന് നൽകിയ ഷോയിലാണ് താരം സ്റ്റോക്കിങ്ങിനെതിരെ തുറന്ന് പറഞ്ഞത്. ഒരു വ്യക്തിയെ പിന്തുടർന്ന് ശല്യപ്പെടുന്നുന്ന രീതിയാണ് സ്റ്റോക്കിങ്. സിനിമയിൽ അഭിനയിക്കുന്ന കാലം മുതൽ വിവിധ കോണുകളിൽ നിന്ന് സ്റ്റോക്കിങ് അനുഭവിച്ചിട്ടുണ്ടെന്നും ഭയന്ന് വിറച്ച് ജീവിക്കേണ്ട സാഹചര്യം പോലും ഉണ്ടായിരുന്നതായും പാർവതി വെളിപ്പെടുത്തുന്നു.
രണ്ട് പുരുഷൻമാർ എൻ്റെ മേൽവിലാസം തേടിപ്പിടിച്ച് വരുമായിരുന്നു. ഞാൻ അവരുമായി പ്രണയത്തിലാണെന്നൊക്കെ പറഞ്ഞു പരത്തുമായിരുന്നു. ഈ സംഭവങ്ങളെല്ലാം എന്നെ കൂടുതൽ തളർത്തികൊണ്ടിരുന്നു. പോലീസ് ഇടപെടൽ നടത്തിയിട്ടും ഫലമുണ്ടായിരുന്നില്ല. ഇപ്പോൾ എനിക്ക് തോന്നുന്നു. അതെല്ലാം വലിയ അപകടത്തിൽ ചെന്ന് അവസാനിക്കുമായിരുന്നു.
അവർ എന്നെ കൊല്ലുകയോ ആസിഡ് ഒഴിക്കുകയോ ബലാത്സംഗം ചെയ്യുകയോ ചെയ്തേനേ. എൻ്റെ ഭാഗ്യം കൊണ്ട് അതൊന്നും സംഭവിച്ചില്ലെന്നും പാർവതി വെളിപ്പെടുത്തി.
പാർവതിയുടെ വാക്കുകൾ;
രണ്ട് വർഷങ്ങൾക്ക് മുൻപ് വരെ ഇതേക്കുറിച്ച് എനിക്ക് സംസാരിക്കാൻ സാധിക്കില്ലായിരുന്നു. അത്രത്തോളം ഭയത്തിലാണ് ജീവിച്ചത്. സിനിമയിൽ അഭിനയിച്ചു തുടങ്ങിയ കാലത്താണ് ഈ കഥ ആരംഭിക്കുന്നത്. രണ്ട് പുരുഷൻമാർ എൻ്റെ മേൽവിലാസം തേടിപ്പിടിച്ച് വരുമായിരുന്നു. ഞാൻ അവരുമായി പ്രണയത്തിലാണെന്നൊക്കെ പറഞ്ഞു പരത്തുമായിരുന്നു.
ഈ സംഭവങ്ങളെല്ലാം എന്നെ കൂടുതൽ തളർത്തികൊണ്ടിരുന്നു. പോലീസ് ഇടപെടൽ നടത്തിയിട്ടും ഫലമുണ്ടായിരുന്നില്ല. ഇപ്പോൾ എനിക്ക് തോന്നുന്നു. അതെല്ലാം വലിയ അപകടത്തിൽ ചെന്ന് അവസാനിക്കുമായിരുന്നു. അവർ എന്നെ കൊല്ലുകയോ ആസിഡ് ഒഴിക്കുകയോ ബലാത്സംഗം ചെയ്യുകയോ ചെയ്തേനേ. എൻ്റെ ഭാഗ്യം കൊണ്ട് അതൊന്നും സംഭവിച്ചില്ല.
കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങളായി വിവിധതരത്തിൽ അതിക്രമിക്കുകയാണ്. എൻ്റെ കുടുംബത്തെക്കുറിച്ച മോശം പറയുക, ഫെയ്സ്ബുക്കിൽ എന്നെക്കുറിച്ച് അധിക്ഷേപകരമായ കാര്യങ്ങൾ എഴുതുക. എൻ്റെ വീടുതേടി വരിക അങ്ങനെ ഒരുപാട് സംഭവങ്ങൾ ഉണ്ടായി. അവരെ എത്ര ബ്ലോക്ക് ചെയ്താലും രക്ഷയില്ലായിരുന്നില്ല.
ഒരു വ്യക്തി ഞാൻ എവിടെ പോകുന്നോ അവിടെ വരുമായിരുന്നു. ഞാൻ താമസിക്കുന്ന കെട്ടിടത്തിൻ്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് പുറത്തിറങ്ങാൻ പേടിയായിരുന്നു. ഒരിക്കൽ ഇയാൾ ഒരു പാക്കേജുമായി വന്നു. സെക്യൂരിറ്റിയോട് എന്നെ കാണണമെന്ന് പറഞ്ഞു. ഭാഗ്യത്തിന് അവിടെ സിസിടിവി ഉണ്ടായിരുന്നു. ക്യാമറയുടെ മുന്നിലേക്ക് അയാളെ കൊണ്ടുവരാൻ ആവശ്യപ്പെട്ടപ്പോൾ അയാൾ സെക്യൂരിറ്റിയുമായി കയർത്തു. അതിനുശേഷം ആ പാക്കേജ് അവിടെ ഉപേക്ഷിച്ചുപോയി.
പോലീസിനെ വിളിച്ചു വിവരം അറിയിക്കാമെന്നും മൊഴിനൽകണമെന്നും സെക്യൂരിറ്റിയോട് പറഞ്ഞപ്പോൾ അദ്ദേഹം എതിർത്തു. എനിക്ക് രണ്ട് മക്കളുണ്ട്, സ്റ്റേഷനിൽ പോകാൻ കഴിയില്ല എന്ന് പറഞ്ഞു. പോലീസിനെ ഒരുപാട് പേർക്ക് ഭയമാണ്. അതുകൊണ്ടായിരിക്കാം ഇങ്ങനെ അദ്ദേഹം പ്രതികരിച്ചത്. എനിക്ക് എൻ്റെ അവകാശത്തെക്കുറിച്ച് അറിയാം. സാധാരണ ഒരാൾക്ക് അവരുടെ അവകാശത്തെക്കുറിച്ചോ അവർ നിൽക്കുന്നത് ശരിയുടെ പക്ഷത്താണോ എന്ന് തിരിച്ചറിയുന്നില്ല.
ഒരാൾ നിങ്ങളെ സ്റ്റോക്ക് ചെയ്യുകയാണെങ്കിൽ ഒരിക്കലും പരാതി നൽകാൻ മടിക്കരുത്. നീതി ലഭിക്കുമെന്ന് കരുതിയിട്ടല്ല. എന്നിരുന്നാലും ഇവരെ നിലക്കുനിർത്താൻ ഒരു ചെറിയ നീക്കം നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ട്. പോലീസിൽ ഒരിക്കൽ പരാതി നൽകിയപ്പോൾ, അയാളെ വിളിച്ച് താക്കീത് നൽകിയാലോ എന്നാണ് ഒരുദ്യോഗസ്ഥൻ ചോദിച്ചത്. എനിക്ക് വേണ്ടി ഒരു ഫിൽമി അമ്മാവൻ ആകേണ്ടെന്ന് ഞാൻ പറഞ്ഞു. പരാതി കൊടുക്കേണ്ടത് അത്യാവശ്യമാണെന്ന് എല്ലാവരോടും പറയാറുണ്ട്. അത് നമ്മുടെ അവകാശമാണ്.
എൻ്റെ പക്കൽ ഒരു ഫോൾഡറുണ്ട്. ഇത്തരത്തിൽ പിറകെ നടന്ന് ശല്യം ചെയ്യുകയോ, സമൂഹമാധ്യമങ്ങിലൂടെ ഉപദ്രവിക്കുകയോ ചെയ്യുന്നവരുടെ പരമാവധി വിവരങ്ങൾ ഞാൻ സൂക്ഷിച്ച് വച്ചിട്ടുണ്ട്. സ്ത്രീകളോട് എനിക്ക് പറയുന്നത് നിങ്ങളും അതിന് വേണ്ടി പരിശ്രമിക്കണമെന്നാണ്. പോലീസ് അന്വേഷണത്തിലും നിങ്ങൾ ഭാഗമാകണം. അന്വേഷണത്തിൻ്റെ പുരോഗതിയെക്കുറിച്ച് ചോദിച്ച് അറിയണം. അതറിയാനും നിങ്ങൾക്കും അവകാശമുണ്ട്. നിങ്ങൾക്ക് വേണ്ടി പോരാടാൻ നിങ്ങൾ മാത്രമേ ഉണ്ടാകൂ എന്ന് തിരിച്ചറിയുക