അഡ്ലെയ്ഡ്: ടി20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. പരുക്കിൽനിന്നു മുക്തനായ ദിനേഷ് കാർത്തിക്ക് തന്നെയാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ. ഓരോ മാറ്റങ്ങളുമായിട്ടാണ് ഇരുടീമുകളും ഇന്ന് ഇറങ്ങുന്നത് ദീപക് ഹൂഡക്ക് പകരം അക്സർ പട്ടേൽ ഇന്ത്യൻ ടീമിൽ തിരിച്ചെത്തി. സൗമ്യ സർക്കാരിനു പകരം ഷരിഫുൾ ഇസ്ലാമിനെ ബംഗ്ലാദേശ് ടീമിൽ ഉൾപ്പെടുത്തി. രോഹിത് ശർമ്മക്കൊപ്പം കെ.എൽ. രാഹുൽ തന്നെ ഓപ്പൺ ചെയ്യും. ബംഗ്ലാദേശിനെ വീഴ്ത്താനായാൽ ഇന്ത്യക്ക് ഏറെക്കുറെ സെമി ഉറപ്പിക്കാം.
ഇന്ത്യൻ ടീം– കെ.എൽ. രാഹുൽ, രോഹിത് ശർമ (ക്യാപ്റ്റൻ), വിരാട് കോലി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ദിനേഷ് കാർത്തിക്ക്, അക്സർ പട്ടേല്‍, രവിചന്ദ്രൻ അശ്വിൻ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്.
ബംഗ്ലദേശ് ടീം– നജ്മുൽ ഹുസൈൻ ഷാന്റോ, ലിറ്റൻ ദാസ്, ഷാക്കിബ് അൽ ഹസൻ (ക്യാപ്റ്റൻ), അഫിഫ് ഹുസൈൻ, യാസിർ അലി, മുസാദെക് ഹുസൈന്, ഷരിഫുൾ ഇസ്ലാം, നൂറുൽ ഹസൻ, മുസ്തഫിസുർ റഹ്മാൻ, ഹസൻ മഹമൂദ്, തസ്കിൻ അഹമ്മദ്.