പ്രമേയത്തിലും പെർഫോമൻസിലും മേക്കിങ്ങിലും വ്യത്യസ്ത കൊണ്ട് വന്ന് കന്നടയിൽ വിസ്മയം തീർത്ത താരമാണ് രാജ് ബി ഷെട്ടി. മലയാളികളുടെയും ഇഷ്ടതാരം കൂടിയായ രാജ് ബി ഷെട്ടി മലയാള സിനിമാ ലോകത്തേയ്ക്കും ചുവടുവെയ്ക്കുകയാണ്. ഒണ്ടു മോട്ടേയ കഥേ, ഗരുഡ ഗമന ഋഷഭ വാഹന എന്നീ ചിത്രങ്ങളിലൂടെ സംവിധായകനായും അഭിനേതാവായും പ്രേക്ഷകമനം കവർന്ന താരമാണ് രാജ് ബി. ഷെട്ടി. നവാഗതനായ ജിഷോ ലോൺ ആന്റണി സംവിധാനം ചെയ്യുന്ന രുധിരം എന്ന ചിത്രത്തിലൂടെയാണ് താരം തന്റെ സാന്നിധ്യം അറിയിക്കുന്നത്.
റൈസിങ് സൺ സ്റ്റുഡിയോസിൻ്റെ ബാനറിൽ വി.എസ്. ലാലനാണ് രുധിരം നിർമിക്കുന്നത്. മലയാളം, കന്നഡ, തമിഴ്, തെലുങ്ക്, ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൽ നായികയായി എത്തുന്നത് മലയാളികളുടെ ഇഷ്ടതാരം അപർണ്ണ ബാലമുരളിയാണ്. സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തുവന്നു. സംവിധായകൻ ജിഷോ ലോൺ ആന്റണിയും ജോസഫ് കിരൺ ജോർജും ചേർന്നാണ് തിരക്കഥ.
റോഷാക്കിലൂടെ പുതുമയാർന്ന സംഗീതാനുഭവം നൽകിയ മിഥുൻ മുകുന്ദനാണ് രുധിരത്തിനും പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ക്യാമറ; സജാദ് കാക്കു, എഡിറ്റിംഗ്; ഭവൻ ശ്രീകുമാർ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഷബീർ പത്താൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിൻസന്റ് ആലപ്പാട്ട്, ആർട്ട്: ശ്യാം കാർത്തികേയൻ, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്.
സൗണ്ട് മിക്സ്: ഗണേഷ് മാരാർ, അസോസിയേറ്റ് ഡയറക്ടർ: അബ്രു സൈമൺ, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റിയൂം: ധന്യ ബാലകൃഷ്ണൻ, വി.എഫ്.എക്സ് സൂപ്പർവൈസർ: ആനന്ദ് ശങ്കർ, ആക്ഷൻ: റൺ രവി, ഫിനാൻസ് കൺട്രോളർ: എം.എസ്. അരുൺ, ലൈൻ പ്രൊഡ്യൂസർ: അവീന ഫിലിംസ്, പിആർഒ: എ.എസ്. ദിനേശ്, സ്റ്റിൽസ്: രാഹുൽ എം. സത്യൻ.