കേരളാ പേപ്പർ പ്രോഡക്ട്സിന് കേരളപ്പിറവി ദിനത്തിൽ തുടക്കം. കേന്ദ്രസർക്കാർ സ്വകാര്യവത്കരണത്തിൻ്റെ ഭാഗമായി കൈയൊഴിഞ്ഞ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡിനെയാണ് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് വെള്ളൂർ കേരളാ പേപ്പർ പ്രോഡക്ടസ് ലിമിറ്റഡ് എന്ന സംരഭം ആരംഭിക്കുന്നത്. ഇതോടെ ഉയർന്ന ഗുണമേന്മയുള്ള ന്യൂസ്പ്രിൻ്റും, പ്രിന്റിംഗ് പേപ്പറും ഉൽപാദിപ്പിക്കാൻ കഴിയുന്ന ഘട്ടത്തിലേക്ക് കെ പി പി എൽ ഉയരും. സംസ്ഥാന സർക്കാരിൻ്റെ നടപടിയെ വളരെ പ്രതീക്ഷയോടെയാണ് തൊഴിലാളികൾ കാണുന്നത്.
2022 ജനുവരി 1 നാണ് പുനരുദ്ധാരണ പ്രക്രിയ ആരംഭിച്ചത്. പുനരുദ്ധാരണം ആരംഭിച്ചു അഞ്ചു മാസം കൊടുത്തന്നെ ആദ്യഘട്ടം പൂർത്തിയാക്കാൻ സാധിച്ചു.മെയ് 19ന് പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപനത്തിൻ്റെ പ്രവർത്തനം ആരംഭിക്കാനും കഴിഞ്ഞു. 3000 കോടി രൂപ വിറ്റുവരവുള്ള സ്ഥാപനമായി കെ പി പി എല്ലിനെ വികസിപ്പിക്കുക എന്നതാണ് സർക്കാരിൻ്റെ ലക്ഷ്യം. ഇതുവഴി തൊഴിലവസരങ്ങൾ നിർമിക്കാനും സർക്കാർ ശ്രമിക്കുന്നുണ്ട്.