ഹവാന: സാമ്രാജ്യത്തിനെതിരായ പോരാട്ടത്തിൽ ഒന്നിച്ച് അണിനിരക്കണമെന്ന ആഹ്വാനവുമായി ക്യൂബൻ തലസ്ഥാനമായ ഹവാനയിൽ കമ്യൂണിസ്റ്റ്, വർക്കേഴ്സ് പാർടികളുടെ അന്താരാഷ്ട്ര സമ്മേളനം. 65 രാഷ്ട്രങ്ങളിൽനിന്നായി 160 പ്രതിനിധികളാണ് വ്യാഴം മുതൽ ശനി വരെ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സിപിഐ എമ്മിനെ പ്രതിനിധീകരിച്ച് പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബിയാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നു.
ലോകത്തെമ്പാടുംനിന്നുള്ള 82 ഇടതുപക്ഷ പാർടികളുടെ പ്രതിനിധികൾ പങ്കെടുക്കുന്നു. അന്താരാഷ്ട്രതലത്തിൽ കമ്യൂണിസ്റ്റ് മുന്നേറ്റം നേരിടുന്ന വെല്ലുവിളികളും ഐക്യം ശക്തിപ്പെടുത്താനുള്ള മാർഗങ്ങളും സമ്മേളനം ചർച്ച ചെയ്യും. ഗ്രീസിൽ 1998ലാണ് സംഘടന രൂപീകൃതമായത്. 117 പാർടികൾ അംഗങ്ങളാണ്.