റിഷഭ് ഷെട്ടിയുടെ കന്നഡ ചിത്രം കാന്താരയ്ക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകി സ്റ്റൈൽ മന്നൻ രജനികാന്ത്. സിനിമ കണ്ടപ്പോൾ തനിക്ക് രോമാഞ്ചം വന്നുവെന്നും എഴുത്തുകാരനും സംവിധായകനും നടനുമായ ഋഷബ് ഷെട്ടിക്ക് എല്ലാ അനുമോദനങ്ങളും നേരുന്നുവെന്നും രജനി അറിയിച്ചു. ട്വിറ്ററിലൂടെയാണ് താരം അഭിനന്ദനങ്ങൾ നേർന്നത്.
തൻ്റെ സ്വപ്നം സഫലമായെന്നും ഗ്രാമീണകഥകൾ ചെയ്യാൻ തനിക്ക് എന്നും പ്രചോദനമായത് രജനികാന്ത് ആണെന്നും മറുപടി ട്വീറ്റിലൂടെ ഋഷബ് ഷെട്ടിയും അറിയിച്ചു. കെജിഎഫ് നിർമാതാക്കളായ ഹൊംബാലെ ഫിലിംസ് നിർമിച്ച് സെപ്റ്റംബർ 30 ന് റിലീസ് ചെയ്ത ചിത്രം 11 ദിവസം കൊണ്ട് കർണാടകത്തിൽ നിന്ന് 58- 60 കോടി വരെയാണ് നേടിയത്. 19-ാം നൂറ്റാണ്ട് പശ്ചാത്തലമാക്കുന്ന ചിത്രത്തിൻ്റെ കഥ നടക്കുന്നത് കുന്താപുരയിലാണ്.
ബ്രഹ്മാണ്ഡ ചിത്രം കേരളത്തിൽ നിന്നും വൻ ആവേശം തന്നെയാണ് ചിത്രത്തിന് ലഭിച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് ചിത്രം കേരളത്തിലെത്തിച്ചത്. സപ്തമി ഗൌഡ, കിഷോർ, അച്യുത് കുമാർ, പ്രമോദ് ഷെട്ടി, ഷനിൽ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീർ, നവീൻ ഡി പടീൽ, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രൻ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാനപ്പെട്ട മറ്റ് താരങ്ങൾ. ഗീത ആർട്സ് മേധാവി അല്ലു അരവിന്ദ് ആണ് ചിത്രത്തിൻ്റെ തെലുങ്ക് പതിപ്പ് വിതരണാവകാശം സ്വന്തമാക്കിയത്.
“The unknown is more than the known” no one could have said this better in cinema than @hombalefilms #KantaraMovie you gave me goosebumps @shetty_rishab Rishab hats off to you as a writer,director and actor.Congrats to the whole cast and crew of this masterpiece in indian cinema
— Rajinikanth (@rajinikanth) October 26, 2022