ത്രിപുരയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതിയെന്ന് ആരോപിക്കപ്പെടുന്ന മന്ത്രിയുടെ മകന് പരസ്യ പിന്തുണയുമായി ബിജെപി. ബിജെപി ആസ്ഥാനത്ത് വെച്ച് മാധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു മുതിർന്ന നേതാവും സാംസ്കാരിക വകുപ്പ് മന്ത്രിയുമായ സുശാന്ത ചൗധരിയാണ് മന്ത്രിയുടെ മകനെ പിന്തുണച്ചത്.
കേസിൽ ആറുപേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവം നടക്കുന്നതിന് മുമ്പ് ഒക്ടോബർ 10 മുതൽ മന്ത്രിയുടെ മകൻ സ്ഥലത്തില്ലായിരുന്നു. ബിജെപി സർക്കാർ സ്ത്രീ ശാക്തീകരണത്തിനായി പ്രവർത്തിക്കുന്നു എന്നും സുശാന്ത് ചൗധരി പറഞ്ഞു. തൊഴിൽ വകുപ്പ് മന്ത്രിയായ ഭഗബൻ ദാസിൻ്റെ മകനെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ബിജെപി സംസ്ഥാന ഘടകം നേരത്തെ നിലപാടെടുത്തിരുന്നു.
എന്നാൽ ഭഗബൻ ദാസിൻ്റെ മകൻ പതിനാറുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതിയാണെന്ന് സിപിഎമ്മും കോൺഗ്രസുമടക്കമുള്ള സംസ്ഥാനത്തെ പ്രതിപക്ഷ പാർട്ടികൾ വ്യക്തമാക്കി. ത്രിപുരയിലെ ഉനകൊടി ജില്ലയിലായിരുന്നു കഴിഞ്ഞ ശനിയാഴ്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ട ബലാത്സംഗത്തിനിരയായത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊലപ്പെടുത്തി; ബിജെപി നേതാവിൻ്റെ മകൻ അറസ്റ്റിൽ