സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ വിചിത്രവാദവുമായി ബിജെപി. ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ നടത്തുന്നത് ന്യൂനപക്ഷ പീഡനമാണെന്നാണ് ബിജെപിയുടെ ആരോപണം. ന്യൂനപക്ഷക്കാരനായ ഗവര്‍ണറോടുള്ള കേരള സര്‍ക്കാരിൻ്റെ അവഹേളനം അവസാനിപ്പിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച കിളിമാനൂര്‍ മണ്ഡലം കമ്മിറ്റി പോസ്റ്റര്‍ പ്രചാരണം നടത്തി.
ബിജെപിയുടെ പോസ്റ്റര്‍ പ്രചരണത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി.