സിഡ്നി: ടി-20 ലോകകപ്പിൽ നെതർലൻഡ്സിനെതിരെ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പാകിസ്താനെതിരെ കളിച്ച അതേ ടീമിനെ ഇന്ത്യ നിലനിർത്തി. നെതർലൻഡ്സ് നിരയിലും മാറ്റമില്ല. പാകിസ്താനെതിരെ ആദ്യ മത്സരത്തിൽ വിജയിച്ച ഇന്ത്യയ്ക്ക് ഇന്ന് കൂടി വിജയിക്കാനായാൽ സെമി സാധ്യത വർധിക്കും.
ഇന്ത്യ: കെഎൽ രാഹുൽ, രോഹിത് ശർമ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ദിനേശ് കാർത്തിക്, അക്സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, അർഷ്ദീപ് സിംഗ്
നെതർലൻഡ്സ്: വിക്രംജിത് സിംഗ്, മാക്സ് ഒഡൗഡ്, ബാസ് ഡി ലീഡ്, കോളിൻ അക്കർമാൻ, ടോം കൂപ്പർ, സ്കോട്ട് എഡ്വേർഡ്സ്, ടിം പ്രിംഗിൾ, ലോഗൻ വാൻ ബീക്ക്, ഷാരിസ് അഹമ്മദ്, ഫ്രെഡ് ക്ലാസ്സെൻ, പോൾ വാൻ മീകെരെൻ