അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം അമലാ പോൾ മലയാളത്തിലേക്ക് കേന്ദ്രകഥാപാത്രമാക്കി തിരിച്ചുവരവ് ശക്തമാക്കുന്ന ചിത്രമാണ് ദി ടീച്ചർ. അമലാ പോളിൻ്റെ പിറന്നാൾ ദിനമായ ഇന്ന് സ്പെഷ്യൽ പോസ്റ്ററും ചിത്രത്തിൻ്റെ റിലീസ് തീയതിയും അന്നൗൻസ് ചെയ്തു. ഡിസംബർ 2 നാണ് ദി ടീച്ചർ തിയേറ്ററുകളിലേക്കെത്തുന്നത്. അതിരൻ സംവിധാനം ചെയ്ത വിവേക് ആണ് സസ്പെൻസ് ത്രില്ലെർ ടീച്ചറിൻ്റെ സംവിധാനം.
നട്ട്മഗ് പ്രൊഡക്ഷൻസിൻ്റെ ബാന്നറിൽ വരുൺ ത്രിപുനേനി, അഭിഷേക് റാമിസെട്ടി, ജി പൃഥ്വിരാജ്, വി റ്റി വി ഫിലിംസിൻ്റെ ബാന്നറിൽ ഒരുങ്ങിയ ചിത്രം സെഞ്ച്വറി ഫിലിംസ് ആണ് വിതരണം നിർവഹിക്കുന്നത്.
ദി ടീച്ചറിൻ്റെ തിരക്കഥ പി വി ഷാജി കുമാർ, വിവേക് എന്നിവർ ചേർന്നാണ് ഒരുക്കുന്നത്.മഞ്ജു പിള്ള, ചെമ്പൻ വിനോദ് ജോസ്, ഹക്കീം ഷാജഹാൻ, പ്രശാന്ത് മുരളി,നന്ദു, ഹരീഷ് പേങ്ങൻ, അനു മോൾ, മാലാ പാർവ്വതി, വിനീത കോശി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. അനു മൂത്തേടത്താണ് ഛായാഗ്രഹണം. വിനായക് ശശികുമാർ, അൻവർ അലി, യുഗഭാരതി എന്നിവരുടെ വരികൾക്ക് ഡോൺ വിൻസെന്റ് സംഗീതം പകരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ജോഷി തോമസ് പള്ളിക്കൽ, ക്രിയേറ്റീവ് പ്രൊഡ്യൂസർ-ജോവി ഫിലിപ്പ്, പ്രൊഡക്ഷൻ കൺട്രോളർ-വിനോദ് വേണുഗോപാൽ, കല- അനീസ് നാടോടി, മേക്കപ്പ്-അമൽ ചന്ദ്രൻ.
വസ്ത്രാലങ്കാരം- ജിഷാദ് ഷംസുദ്ദീൻ,സ്റ്റിൽസ്-ഇബ്സൺ മാത്യു, ഡിസൈൻ- ഓൾഡ് മോങ്ക്സ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-അനീവ് സുകുമാർ,ഫിനാൻസ് കൺട്രോളർ- അനിൽ ആമ്പല്ലൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -ശ്രീക്കുട്ടൻ ധനേശൻ, ജസ്റ്റിൻ കൊല്ലം, അസോസിയേറ്റ് ഡയറക്ടർ-ശ്യാം പ്രേം, അഭിലാഷ് എം യു, അസോസിയേറ്റ് ക്യാമറമാൻ-ഷിനോസ് ഷംസുദ്ദീൻ,അസിസ്റ്റന്റ് ഡയറക്ടർ-അഭിജിത്ത് സര്യ,ഗോപിക ചന്ദ്രൻ, വിഎഫ്എക്സ്-പ്രോമിസ്. പി ആർ ഓ പ്രതീഷ് ശേഖർ.