ഗവർണർ കത്ത് നൽകിയ സംഭവത്തിൽ ഇന്ത്യയിൽ തന്നെ ഇത്തരം സംഭവങ്ങളുണ്ടോയെന്ന് തനിക്കറിഞ്ഞുകൂടായെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. താൻ നടത്തിയത് പരസ്യ പ്രതികരണമാണ്. വിഷയത്തിൽ പ്രതികരിക്കാനില്ലെന്നും മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള ആശയവിനിമയമാണതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗവർണർ മുഖ്യമന്ത്രിക്ക് നൽകിയ കത്തും തിരിച്ച് നൽകിയ കത്തും താൻ കണ്ടിട്ടില്ല.
ഭരണഘടനാപരമായി കാര്യങ്ങൾ നടക്കും. മന്ത്രിമാരെ നിശ്ചയിക്കുന്നത് മുഖ്യമന്ത്രിയാണ്. വിഷയത്തിൽ വലിയ തോതിൽ ചർച്ച നടക്കുന്നുണ്ടല്ലോയെന്നും മന്ത്രി പറഞ്ഞു.
പ്രകോപനവുമായി ഗവര്‍ണര്‍ ; ധനമന്ത്രിയെ നീക്കണമെന്ന് ഗവര്‍ണര്‍,ആവശ്യം തള്ളി മുഖ്യമന്ത്രി