ന്യൂഡൽഹി: കേരള സർക്കാരിനെ പിരിച്ചുവിടണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ഗവർണറുടെ ഒരു രോമത്തിലെങ്കിലും തൊട്ടാൽ കേരള സർക്കാരിനെ പ്രധാനമന്ത്രി പിരിച്ചുവിടണമെന്ന് സുബ്രഹ്മണ്യൻ സ്വാമി ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് ബിജെപി നേതാവിൻ്റെ പ്രതികരണം.
ഭരണഘടന പ്രകാരം ഇന്ത്യൻ രാഷ്ട്രപതിയേയും അതുവഴി കേന്ദ്രസർക്കാരിനേയുമാണ് ഗവർണർ പ്രതിനിധീകരിക്കുന്നതെന്ന് കേരളത്തിലുള്ള ഭ്രാന്തൻമാരായ കമ്യൂണിസ്റ്റ് നേതാക്കൾ തിരിച്ചറിയണമെന്നും സുബ്രഹ്മണ്യൻ സ്വാമി പരിഹസിച്ചു.
‘ഭരണഘടന പ്രകാരം കേരള ഗവർണർ ഇന്ത്യൻ രാഷ്ട്രപതിയേയും അതുവഴി കേന്ദ്രസർക്കാരിനേയുമാണ് പ്രതിനിധീകരിക്കുന്നതെന്ന് കേരളത്തിലെ ഭ്രാന്തൻമാരായ കമ്യൂണിസ്റ്റുകാർ തിരിച്ചറിയണം. ഗവർണറുടെ ഒരു രോമത്തിലെങ്കിലും തൊട്ടാൽ സംസ്ഥാന സർക്കാരിനെ പിരിച്ചുവിടാനുള്ള നടപടികളിലേക്ക് കടക്കാൻ തയ്യാറാകണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നു’, സുബ്രഹ്മണ്യൻ സ്വാമി ട്വീറ്റ് ചെയ്തു.
Let the crazy Communists of Kerala realise that Kerala Governor represents the President of India and hence the Centre in the Constitution. I urge Modi government to be prepared to dismiss the State government if a hair of the Governor is touched.
— Subramanian Swamy (@Swamy39) October 26, 2022