രാജ്യത്തെ കറന്‍സി നോട്ടില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിപ്പിക്കണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ഗാന്ധിജിയെക്കൂടാതെ ലക്ഷ്മിദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങള്‍ കറന്‍സി നോട്ടില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് കെജ്രിവാളിൻ്റെ ആവശ്യം.
ഗണപതിയുടേയും ലക്ഷ്മി ദേവിയുടെയും ചിത്രങ്ങള്‍ കറന്‍സി നോട്ടില്‍ ഉള്‍പ്പെടുത്തിയാല്‍ രാജ്യം അഭിവൃദ്ധിപ്പെടും. 85 ശതമാനം മുസ്ലീങ്ങള്‍ ഉള്ള ഇന്തോനേഷ്യയുടെ കറന്‍സിയില്‍ ഗണപതിയുടെ ചിത്രം ചേര്‍ക്കാമെങ്കില്‍ ഇന്ത്യന്‍ കറന്‍സിയിലും ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്താമെന്നും കേജ്രിവാള് പറഞ്ഞു.
ആം ആദ്മി പാര്‍ട്ടി അവരുടെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ട് വഴി കെജ്രിവാളിൻ്റെ പ്രതികരണം പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.
Indonesia एक Muslim देश है। वहां 85% मुस्लिम और केवल 2% Hindu हैं लेकिन वहां की Currency पर श्री गणेश जी की तस्वीर है।
मेरी प्रधानमंत्री जी से अपील है कि नए छपने वाले Notes पर भी माता लक्ष्मी और श्री गणेश जी की तस्वीरें लगाई जाए।
– CM @ArvindKejriwal pic.twitter.com/KTrqXuo5MU
— AAP (@AamAadmiParty) October 26, 2022
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് കെജ്രിവാളിൻ്റെ ഈ ഹിന്ദുത്വ കാര്‍ഡ്