ട്വൻറി-20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് 2 മത്സരങ്ങൾ. രാവിലെ 9:30 ന് നടക്കുന്ന ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് അയർലണ്ടിനെ നേരിടും. രണ്ടാം ജയം നേടിയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. കഴിഞ്ഞ അഞ്ച് മത്സരങ്ങളും വിജയിച്ച ആത്മവിശ്വാസവുമായാണ് ഇംഗ്ലണ്ട് കളത്തിലിറങ്ങുന്നത്.
ഉച്ചയ്ക്ക് 1:30 ന് നടക്കുന്ന മത്സരത്തിൽ ന്യൂസിലണ്ടിന് അഫ്ഗാനിസ്ഥാനാണ് എതിരാളി. ആദ്യ ജയം നേടിയാണ് ടീമുകൾ ഇറങ്ങുന്നത്. എംസിജിയിലാണ് മത്സരം.
നാളെ ഉച്ചക്ക് 12:30 ന് നടക്കുന്ന മത്സരത്തിൽ ഇന്ത്യ നെതർലണ്ടിനെ നേരിടും. ആദ്യ മത്സരത്തിൽ പാകിസ്താനെ തോൽപിച്ച ഇന്ത്യ വൻ മാർജിനിലുള്ള ജയം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്.