വികസനത്തിൻ്റെ വിപ്ലവകരമായ മുന്നേറ്റങ്ങളുമായി മുന്നോട്ടു പോകുന്ന ഇടതുപക്ഷ സര്‍ക്കാര്‍ എന്ന ഒരു പാത്രം പാലിലേക്ക് വീണ ഒരു ചാണകത്തരിയായി ഗവര്‍ണര്‍ സ്വയം രൂപാന്തരപ്പെട്ടിരിക്കുയാണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്. ജനങ്ങള്‍ വോട്ടു ചെയ്ത ജനപ്രതിനിധികളുടെ അധികാരങ്ങളിലെ തൻ്റെ പ്ലഷര്‍ പിന്‍വലിക്കും, വൈസ് ചാന്‍സിലര്‍മാര്‍ പിരിഞ്ഞു പോണം .എന്നൊക്കെ ആജ്ഞാപിക്കും മുമ്പ് ഗവര്‍ണര്‍ സ്വന്തം സ്ഥാനം എന്താണെന്നും എന്ത് അധികാരമാണുള്ളതെന്നും പരിശോധിക്കേണ്ടതാണെന്നും പി ജയരാജന് പറഞ്ഞു.
കേരളത്തിലെ ജനങ്ങളെയോ പുരോഗമന പ്രസ്ഥാനത്തെയോ ഭയപ്പെടുത്തുന്നതിനു മുമ്പ് അതിനു ശ്രമിച്ചവരുടെ പൂര്‍വ്വചരിത്രം ആരെങ്കിലും ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു കൊടുക്കുന്നത് നന്നായിരിക്കുമെന്നും ഫേസ്ബുക്കില്‍ വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പ്
ഭരണഘടനാ നിര്‍മാണ സമയത്ത് ഗവര്‍ണ്ണറുടെ അവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന 147 മത്തെ വകുപ്പിനെക്കുറിച്ച് ചര്‍ച്ച നടന്നപ്പോള്‍ രോഹിണി കുമാര്‍ ചൗധരി നടത്തുന്ന ഒരു ഉപമയുണ്ട്:
‘നമ്മുടെ ഭരണഘടനയെ നശിപ്പിക്കുന്ന കറുത്ത പാടായിരിക്കും ആര്‍ട്ടിക്കിള്‍ 147. ഇത് അംഗീകരിക്കുകയാണെങ്കില്‍ എങ്ങനെയാണ് ഒരു കഷ്ണം ചാണകം ഒരു പാത്രം പാലിനെ നശിപ്പിക്കുന്നത്, അതുപോലെ ഈ ആര്‍ട്ടിക്കിള്‍ ഭരണഘടനയെ നശിപ്പിച്ചുകളയും’
രോഹിണി കുമാര്‍ ചൗധരി പറയുമ്പോഴുണ്ടായിരുന്നതിലും ഈ വാക്കുകള്‍ അന്വര്‍ത്ഥമായത് ഇപ്പോള്‍ കേരളത്തിലാണ്. വികസനത്തിൻ്റെ വിപ്ലവകരമായ മുന്നേറ്റങ്ങളുമായി മുന്നോട്ടു പോകുന്ന ഇടതുപക്ഷ സര്‍ക്കാര്‍ എന്ന ഒരു പാത്രം പാലിലേക്ക് വീണ ഒരു ചാണകത്തരിയായി ഗവര്‍ണര്‍ സ്വയം രൂപാന്തരപ്പെട്ടിരിക്കുകയാണ്. സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ ഒരുമ്പെട്ടിറങ്ങിയ ഗവര്‍ണറെ ആദ്യമായി കേരളം കാണുകയാണ്. ലജ്ജാവഹമായ രാഷ്ട്രീയ ദൃശ്യം.
ചട്ടങ്ങള്‍ നീതിക്കുവേണ്ടിയാണ്. നീതിയാണ് പരമപ്രധാനം. ആ ബോധ്യം ഇന്ത്യയിലെ കോടതികള്‍ക്കുള്ളിടത്തോളം ഇടതുപക്ഷത്തിനിതില് പ്രത്യേകിച്ചൊന്നും ആലോചിക്കാനില്ല. ഇന്നലെ ഹൈക്കോടതി വൈസ് ചാന്‍സിലര്‍മാര്‍ രാജിവെക്കേണ്ട ഒരു കാര്യവുമില്ലെന്ന് വ്യക്തമാക്കിയിട്ടും, തൻ്റെ പതിനൊന്നര മണിയുടെ അന്ത്യശാസനം കാറ്റില്‍ പറന്നു പോയിട്ടും ഗവര്‍ണര്‍ക്ക് ഒരു കൂസലുമില്ല. അഭിമാനമുണ്ടെങ്കില്‍ ഗവര്‍ണര്‍ രാജിവെക്കേണ്ടതാണ്.
ജനങ്ങള്‍ വോട്ടു ചെയ്ത ജനപ്രതിനിധികളുടെ അധികാരങ്ങളിലെ തൻ്റെ പ്ലഷര്‍ പിന്‍വലിക്കും, വൈസ് ചാന്‍സിലര്‍മാര്‍ പിരിഞ്ഞു പോണം ..എന്നൊക്കെ ആജ്ഞാപിക്കും മുമ്പ് ഗവര്‍ണര്‍ സ്വന്തം സ്ഥാനം എന്താണെന്നും എന്ത് അധികാരമാണുള്ളതെന്നും പരിശോധിക്കേണ്ടതാണ്. ബ്രിട്ടീഷ് ഇന്ത്യയിലെ ഗവര്‍ണറുടെ ഒരു സ്വേച്ഛാധികാരവും സ്വതന്ത്ര ഇന്ത്യയിലെ ഗവര്‍ണര്‍ക്കില്ല. സര്‍ക്കാരിൻ്റെ നിര്‍ദ്ദേശമനുസരിച്ച് പ്രവര്‍ത്തിക്കേണ്ട ഒരു സ്ഥാനം മാത്രമാണത്.
കേരളത്തിലെ ജനങ്ങളെയോ പുരോഗമന പ്രസ്ഥാനത്തെയോ ഭയപ്പെടുത്തുന്നതിനു മുമ്പ് അതിനു ശ്രമിച്ചവരുടെ പൂര്‍വ്വചരിത്രം ആരെങ്കിലും ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു കൊടുക്കുന്നത് നന്നായിരിക്കും.