മെറ്റയുടെ ഉടമസ്ഥതയിലുള്ള ഓൺലൈൻ മെസേജിംഗ് ആപ്പായ വാട്സ്ആപ്പ് നിശ്ചലമായി. ഗ്രൂപ്പുകളിലേക്ക് ഉൾപ്പെടെ സന്ദേശങ്ങളയക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ല. ലോകവ്യാപകമായി ആപ്പ് നിശ്ചലമായതായാണ് ട്വിറ്ററിൽ നിന്നുള്ള പ്രതികരണങ്ങളിൽ നിന്ന് മനസ്സിലാവുന്നത്. ഉച്ചക്ക് 12.30യോടൊണ് സേവനങ്ങൾ ലഭിക്കാതായത്. സ്റ്റോറികളും ലോഡാവുന്നില്ല, വിഷയത്തിൽ വാട്സ്ആപ്പ് ഇത് വരെ പ്രതികരിച്ചിട്ടില്ല.
ആപ്ലിക്കേഷൻ പ്രവർത്തനരഹിതമായ നിമിഷങ്ങൾക്കുള്ളിൽ വാട്സ്ആപ്പ് ഡൗൺ എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ ട്രൻഡിങ്ങായി. വാട്ട്സപ്പിൽ എന്താണ് സംഭവിക്കുന്നത് എന്നതിനെപ്പറ്റി ട്വിറ്ററിലും ഫെയ്സ്ബുക്കിലും പൊരിഞ്ഞ ചർച്ചകൾ നടക്കുകയാണ്.