വിസിമാര്‍ക്കെതിരായ ഗവര്‍ണറുടെ നീക്കത്തിന് പിന്നില്‍ മറ്റ് താല്പര്യങ്ങളുണ്ടെന്ന് സംശയിക്കുന്നതായി മറ്റ് താല്‍പര്യങ്ങളുള്ളതായി സംശയിക്കുന്നുവെന്ന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്. കാരണം കാണിക്കല്‍ നോട്ടീസിന് എന്തു മറുപടികൊടുക്കണമെന്ന് തീരുമാനിച്ചിട്ടില്ല. തന്നെ നിയമിച്ചവര്‍ക്കാണ് ഇക്കാര്യത്തില്‍ മറുപടി പറയാനാവുക. കേരളത്തില്‍ പോലും ഇല്ലാത്ത ഘട്ടത്തിലാണ് നിയമനം നടന്നത്- അദ്ദേഹം പറഞ്ഞു
യുജിസി മാനദണ്ഡ പ്രകാരമുള്ള നിശ്ചിത യോഗ്യത പോലും ഇല്ലാത്താവരെയാണ് മുന്‍കാലങ്ങളില്‍ കേരളത്തില്‍ വൈസ് ചാന്‍സലര്‍മാരെ നിയമിച്ചത്. എന്നാലിപ്പോള്‍ അങ്ങനെയല്ല.സര്‍കവലാശാല നിയമം അനുസരിച്ചുള്ള നിയമത്തിനാണോ സാധുത അതോ യുജിസി നിര്ദ്ദേശങ്ങള്ക്കാണൊ എന്നൊക്കെയുള്ള കാര്യങ്ങളില്‍ തീര്പ്പുണ്ടാകേണ്ടിയിരിക്കുന്നുവെന്നും വി സി പറഞ്ഞു.