സര്‍വകലാശാല വിഷയത്തില്‍ പ്രതിപക്ഷ നേതാവിനെയും സുധാകരനെയും തള്ളി പി കെ കുഞ്ഞാലിക്കുട്ടി. ഗവര്‍ണറുടെ നിലപാടിനെ മുസ്ലീംലീഗ് പിന്തുണക്കില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. നിലവിലെ സര്‍വകലാശാല
സംവിധാനത്തെ ദുര്‍ബലപ്പെടുത്തിയുള്ള ഗവര്‍ണറുടെ നിലപാടിനെ ലീഗ് പിന്തുണക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഗവര്‍ണറുടെ നിലപാടിനെ നിലപാടിനെ പിന്തുണച്ച് പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റ് കെ സുധാകരനും രംഗത്തെത്തിയ സാഹചര്യത്തിലാണ് കുഞ്ഞാലിക്കുട്ടി ഇവരെ തള്ളിക്കൊണ്ട് നിലപാട് വ്യക്തമാക്കിയത്.