കൊൽക്കത്ത: ബിരിയാണി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ചേരുവകളും മസാലകളും പുരുഷ ലൈംഗികാസക്തി കുറയ്ക്കുമെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ് നേതാവ്. മമത ബാനർജി സർക്കാരിലെ മുൻ മന്ത്രി രവീന്ദ്ര നാഥ് ഘോഷാണ് ആരോപണവുമായി രംഗത്തെത്തിയത്. ബംഗാളിലെ കൂച്ച് ബെഹാറിലെ രണ്ട് പ്രാദേശിക ബിരിയാണി കടകൾ അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ അടച്ചുപൂട്ടി.
ബിരിയാണി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ചേരുവകളും മസാലകളും പുരുഷ ലൈംഗികാസക്തി കുറയ്ക്കുമെന്ന് നിരവധി ആളുകളിൽ നിന്ന് ആരോപണങ്ങളുണ്ടെന്ന് രവീന്ദ്ര നാഥ് ഘോഷ് പറഞ്ഞു. ബിഹാർ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകൾ പ്രദേശത്ത് ബിരിയാണി വിൽക്കുന്നുണ്ടെന്നും ലൈസൻസില്ലാതെയാണ് കടകൾ പ്രവർത്തിക്കുന്നതെന്നും കൂച്ച് ബിഹാർ മുനിസിപ്പാലിറ്റിയുടെ നിലവിലെ ചെയർമാൻ കൂടിയായ അദ്ദേഹം ആരോപിച്ചു.