തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അധികാരമില്ലാത്ത കാര്യങ്ങളാണ് ഗവർണർ ചെയ്യുന്നത്. ഗവർണർ ചെയ്യുന്നതെല്ലാം ജനം വച്ച് പൊറുപ്പിക്കില്ലെന്നും കാനം പ്രതികരിച്ചു. ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ ഒഴിവാക്കുന്ന കാര്യം ഗൗരവമായി എൽഡിഎഫ് ആലോചിക്കുമെന്ന് കാനം പറഞ്ഞു.
സർവകലാശാല ചട്ടങ്ങളിൽ എല്ലാം വ്യക്തമായുണ്ട്. സർക്കാർ- ഗവർണർ പോരിന് സംസ്ഥാനത്ത് സാഹചര്യം ഒരുക്കിയത് ഗവർണറാണ്. രണ്ട് കൈയ്യും കൂട്ടിയടിച്ചാലേ ശബ്ദം ഉണ്ടാകൂ എന്ന് പ്രധാനമായും ഗവർണർ തിരിച്ചറിയണം. ഗവർണറുടെ അന്ത്യശാസനത്തിൻ്റെ തുടർച്ചയായി ഒന്നും സംഭവിക്കാൻ പോകുന്നല്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധിയിൽ ശക്തമായ പ്രക്ഷോഭം തുടരുമെന്നും കാനം വ്യക്തമാക്കി.