വി സി മാരുടെ രാജി ആവശ്യപ്പെട്ട ഗവര്‍ണറുടെ നടപടിയെ പിന്തുണച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ നിലപാട് തള്ളി കോണ്‍ഗ്രസ് സംഘടനാ കാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.
ഉന്നത വിദ്യാഭ്യാസ രംഗത്ത് കൈകടത്താനുള്ള കേന്ദ്രസര്‍ക്കാരിൻ്റെ ഏറ്റവും പുതിയ ശ്രമമാണ് കേരളാ ഗവര്‍ണറുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിരുദ്ധമായി തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് നമ്മുടെ ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണ്.
വൈസ് ചാന്‍സലര്‍മാര്‍ രാജി സമര്‍പ്പിക്കണമെന്ന തിട്ടൂരം ജനാധിപത്യത്തിൻ്റെ എല്ലാ സീമകളും ലംഘിക്കുന്നതാണ്. അത് എതിര്ക്കപ്പെടേണ്ടതാണെന്നുമായിരുന്നു കെ സി വേണുഗോപാലിൻ്റെ നിലപാട്.
എന്നാല്‍ സര്‍വ്വകലാശാലകളിലെ 9 വൈസ് ചാന്‍സിലര്‍മാര്‍ രാജി വെക്കണമെന്നുള്ള ഗവര്‍ണറുടെ അന്ത്യശാസനം പ്രതിപക്ഷ നേതാവ് വി ഡി സതീശന് സ്വാഗതം ചെയ്യുകയായിരുന്നു . ഈ നിലപാടിനെ തള്ളിപ്പറഞ്ഞുകൊണ്ടാണ് കെ സി വേണുഗോപാലിൻ്റെ പ്രതികരണം. കെ സി വേണുഗോപാലിൻ്റെ പ്രതികരണത്തിന് ശേഷംനടത്തിയ വാര്‍ത്താ സമ്മേളനത്തിലും വി ഡി സതീശന് ഗവര്ണര്ക്കനുകൂലമായ
മുന്‍ നിലപാട് ആവര്‍ത്തിച്ചു.
നേരത്തെ മുസ്ലീംലീഗും പ്രതിപക്ഷ നേതാവിൻ്റെ നിലപാടിന് വിരുദ്ധമായ സമീപനമായിരുന്നു വിഷയത്തില്‍ കൈക്കൊണ്ടത്.