സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ ഊര്‍ജിതമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. 9 സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ രാജി ഗവര്‍ണര്‍ ആവശ്യപ്പെട്ടു.
കേരള സര്‍വകലാശാല, എം.ജി സര്‍വകലാശാല, കുസാറ്റ്, കേരള ഫിഷറീസ് സര്‍വകലാശാല, കണ്ണൂർ സർവകലാശാല, സാങ്കേതിക സർവകലാശാല,, ശ്രീ ശങ്കരാചാര്യ സർവകലാശാല, കാലിക്കറ്റ് സർവകലാശാല, മലയാളം സർവകലാശാല,എന്നിവിടങ്ങളിലെ വി.സിമാരോടാണ് നാളെ രാവിലെ 11.30ന് മുമ്പ് രാജിവെക്കാൻ ചാൻസലർ കൂടിയായ ഗവർണർ ആവശ്യപ്പെട്ടത്
Upholding the verdict of Hon'ble SupremeCourt dt 21.10.22 in Civil Appeal Nos.7634-7635 of 2022(@ SLP(c)Nos.21108-21109 of 2021) Hon'ble Governor Shri Arif Mohammed Khan has directed Vice Chancellors of 9 varsities in Kerala(see image) to tender resignation: PRO,KeralaRajBhavan pic.twitter.com/tsT5tQ9NJr
— Kerala Governor (@KeralaGovernor) October 23, 2022
കെടിയു വൈസ് ചാന്‍സലര്‍ നിയമനം അസാധുവാക്കിയ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രാജി ആവശ്യപ്പെട്ടതെന്ന് രാജ് ഭവന് പി ആര് ഒ ട്വിറ്ററിലൂടെ അറിയിച്ചു.
സംഘപരിവാര്‍ അജണ്ട നടത്തിയെടുക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കും