നെഹ്രു കുടുംബം നേതൃത്വംനല്കുന്ന രണ്ട് ട്രസ്റ്റുകള്‍ക്ക് വിദേശ സംഭാവന സ്വീകരിക്കാനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ്, രാജീവ് ഗാന്ധി ഫൗണ്ടേഷന് എന്നിവയക്കാണ് വിദേശ സംഭാവന സ്വീകരിക്കാനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചത്. വിദേശ നാണ്യവിനിമയ ചട്ടപ്രകാരമാണ് നടപടി.
വിദേശ നാണ്യവിനിമയ ചട്ടം ലംഘിച്ചെന്ന മന്ത്രിതല സമിതിയുടെ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം. എന്‍ ജി ഒകളുടെ പ്രവര്‍ത്തനത്തില്‍ ക്രമക്കേടുകളുണ്ടെന്ന് മന്ത്രിതല സമിതി കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രിലത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
ട്രസ്റ്റുകളില്‍ എന്ത് ക്രമക്കേട് നടന്നുവെന്ന് കണ്ടെത്താന്‍ സിബിഐ അന്വേഷണത്തിനും സാധ്യതയുണ്ട്. വിദ്യാഭ്യാസ ആരോഗ്യ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിന് 1991ലാണ് ട്രസ്റ്റുകള്‍ സ്ഥാപിക്കപ്പെട്ടത്.