കൊൽക്കത്ത: ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (ടെറ്റ്) പാസായിട്ടും അധ്യാപകനിയമനത്തിന് പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച ഉദ്യോഗാർഥികളെ ക്രൂരമായി മർദ്ദിച്ച് കൊൽക്കത്ത പൊലീസ്. പശ്ചിമ ബംഗാൾ ബോർഡ് ഓഫ് പ്രൈമറി എജ്യുക്കേഷൻ്റെ ഹെഡ് ഓഫീസിന് സമീപം നിന്ന് 500 ഓളം പ്രതിഷേധക്കാരെ പോലീസ് നീക്കം ചെയ്തു. സമരക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. 2014-ൽ TET പരീക്ഷ പാസായെങ്കിലും മെറിറ്റ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയതായി പ്രതിഷേധക്കാർ അവകാശപ്പെട്ടു.
പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചെന്ന പേരിലാണ് പ്രക്ഷോഭകരെ പൊലീസ് നിഷ്ഠൂരമായി നേരിട്ടത്. മൂന്നു ദിവസമായി ഇരുപതോളം സമരക്കാർ നിരാഹാര സമരത്തിലായിരുന്നു. സമരം ഏറ്റെടുക്കുമെന്ന് ഡിവൈഎഫ്ഐ ബംഗാൾ സംസ്ഥാന സെക്രട്ടറി മീനാക്ഷി മുഖർജി പറഞ്ഞു.